കൊച്ചിയില്‍ അഴുകിയ ഇറച്ചി പിടികൂടിയ സംഭവം; വില്‍പന കേന്ദ്രത്തിന്റെ ഉടമയും സഹായിയും പിടിയില്‍

കൊച്ചിയില്‍ അഴുകിയ ഇറച്ചി പിടികൂടിയ സംഭവം; വില്‍പന കേന്ദ്രത്തിന്റെ ഉടമയും സഹായിയും പിടിയില്‍

കൊച്ചി: അനധികൃതമായി കോഴിയിറച്ചി വില്‍പന കേന്ദ്രത്തില്‍ നിന്ന് അഴുകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്ത ഉടമ ജുനൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഇയാള്‍ പൊന്നാനിയില്‍ നിന്ന് പിടിയിലായത്. ഇയാളുടെ സഹായി നിസാബിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സുനാമി ഇറച്ചി തമിഴ്‌നാട്ടില്‍ നിന്നാണ് സംസ്ഥാനത്തേക്ക് എത്തുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളാച്ചിയില്‍ നിന്നടക്കം സുനാമി ഇറച്ചിയെത്തിച്ച ഇടനിലക്കാരനാണ് നിസാബിന്‍. ജുനൈസിന്റെ ഫോണ്‍കോളുകളും ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും നാട്ടുകാരുടെ സഹായത്തോടെയുമാണ് ഒളിവില്‍ പോയ ജുനൈസിനെ പിടികൂടാനായതെന്ന് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ് പറഞ്ഞു.

കൈപ്പടമുകളില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട് ഒതുക്കുംപുറത്ത് ജുനൈസ് കോഴിയിറച്ചി വില്‍പ്പന കേന്ദ്രം നടത്തിയിരുന്നത്. ഇവിടെ നിന്ന് 500 കിലോയിലേറെ അഴുകിയ കോഴിയിറച്ചിയാണ് കളമശേരി നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.