മൂക്കിലൂടെ നല്‍കുന്ന ആദ്യ കോവിഡ് വാക്‌സിനായ 'ഇന്‍കോവാക്' പുറത്തിറക്കി; ഇന്നു മുതല്‍ ലഭ്യമാകും

മൂക്കിലൂടെ നല്‍കുന്ന ആദ്യ കോവിഡ് വാക്‌സിനായ 'ഇന്‍കോവാക്' പുറത്തിറക്കി; ഇന്നു മുതല്‍ ലഭ്യമാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ കോവിഡ് നേസല്‍ വാക്‌സിന്‍ പുറത്തിറക്കി. ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങും ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നിര്‍മിച്ച നേസല്‍ കോവിഡ് വാക്‌സിനായ 'ഇന്‍കോവാക്' പുറത്തിറക്കിയത്. കോവിഡിനെതിരായി ഇഞ്ചക്ഷന്‍ ഒഴിവാക്കി മൂക്കിലൂടെ നല്‍കുന്ന വാക്‌സിനാണ് ഇന്‍കോവാക്.

വാക്സിന്‍ ഇന്നു മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഒരു ഷോട്ടിന് 325 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 800 രൂപക്കും വാക്‌സിന്‍ നല്‍കുമെന്ന് ഭാരത് ബയോടൊക് ഡിസംബറില്‍ അറിയിച്ചിരുന്നു.

ആഗോള ഗെയിം ചേഞ്ചറായി വാക്സിന്‍ മാറുമെന്ന് ഭാരത് ബയോടെക്ക് ചെയര്‍മാന്‍ കൃഷ്ണ യെല്ല പ്രതികരിച്ചു. കോവിഡ് വാക്സിനുകളുടെ ആവശ്യകത തീരെ കുറഞ്ഞെങ്കിലും ഭാവിയില്‍ ഉണ്ടാകാവുന്ന പകര്‍ച്ച വ്യാധികളെ നേരിടാന്‍ എല്ലാ ആധുനിക സാങ്കേതിക വിദ്യകളുമായി തയാറാണെന്ന് ഉറപ്പാക്കാനാണ് നേസല്‍ വാക്സിന്‍ നിര്‍മിച്ചതെന്ന് യെല്ല വ്യക്തമാക്കി.

വാഷിംഗ്ടണിലെ സെന്റ് ലൂയിസ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് ഇന്‍കോവാക് നിര്‍മിച്ചത്. ആദ്യ ഘട്ടത്തില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാവും വാക്സിന്‍ നല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.