'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍'; സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് യുഡിഎഫ് ധവളപത്രം

'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍'; സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് യുഡിഎഫ് ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് യുഡിഎഫ് ധവളപത്രം. കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍ എന്ന പേരില്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണുള്ളത്.

നികുതി പിരിവ് കാര്യക്ഷമമല്ലെന്നും ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നെന്നും ധവളപത്രത്തിലുണ്ട്. കേന്ദ്രത്തിന്റെ നയങ്ങളെയും യുഡിഎഫ് കുറ്റപ്പെടുത്തുന്നുണ്ട്.

കേരള ബജറ്റ് മൂന്നാം തീയതിയാണ്. ഇതിന് മുന്‍പ് കേരളത്തിന്റെ ധനസ്ഥിതി ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധവളപത്രം ഇറക്കിയത്.

3419 കോടി രൂപ മാത്രമാണ് കിഫ്ബിയുടെ അക്കൗണ്ടിലുള്ളത്. അങ്ങനെയെങ്കില്‍ 50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന് എങ്ങനെയാണ് പറയാന്‍ സാധിക്കുക എന്ന് യുഡിഎഫ് ചോദിക്കുന്നു. ഇത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.