കോട്ടയം: കൂട്ടിക്കലില്‍ അഞ്ചു വീടുകളുടെ കൂടെ വെഞ്ചിരിപ്പ് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജനുവരി 27 ന് നിര്‍വഹിച്ചു. 2021 ഒക്ടോബര്‍ 16 ന് നടന്ന പ്രകൃതി ദുരന്തത്തെ തുടര്‍ന്നുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വീടുകള്‍ നിര്‍മ്മിച്ചത്. ഇതോടെ പൂര്‍ണ്ണമായി നിര്‍മ്മിച്ച വീടുകളുടെ എണ്ണം 13 ആയി. കൂടാതെ പുതിയ രണ്ടു വീടുകള്‍ക്കു കൂടി തറക്കല്ല് ഇട്ടതോടെ 12 വീടുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.
2021 ഒക്ടോബറിലെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് ക്രൈസ്തവ സഭകളുടെയും മറ്റും നേതൃത്വത്തില്‍ കൂട്ടിക്കല്‍ പ്രദേശത്ത് വലിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പാലാ രൂപതയുടെ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെയും പള്ളികളുടെയും സ്ഥാപനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും ഏകോപനത്തിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് അടിയന്തര സഹായങ്ങള്‍ക്കും മെയിന്റനന്‍സിന് 10000 രൂപ മുതല്‍ നല് ലക്ഷം രൂപ വരെ 80 ഓളം വീടുകള്‍ക്കുള്ള പിന്തുണയ്ക്ക് നല്‍കി. ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് പ്രവേശിച്ചത് ഇപ്പോള്‍ നാലു ഘട്ടങ്ങളായിരിക്കുകയാണ്.
കൂട്ടിക്കല്‍ റീ ബില്‍ഡ് ഹോം മിഷന്റെ ഒന്നാം ഘട്ടം ഒന്‍പത് വീടുകള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മൂന്നു മാസങ്ങള്‍ക്കു മുമ്പ് കൂദാശ നടത്തിയിരുന്നു. രണ്ടാം ഘട്ടം ഏഴ് വീടുകളില്‍ അഞ്ചു വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കി ജനുവരി 27 ന് കൂദാശ നടത്തിയത്. ഈ ഘട്ടത്തിലെ ബാക്കിയുള്ള രണ്ട് വീടുകളുടെയും മൂന്നാം ഘട്ടമായി കൂട്ടിക്കല്‍ ടൗണിനടുത്ത് മാത്യൂ സ്‌കറിയ പൊട്ടംകുളം സൗജന്യമായി നല്‍കുന്ന സ്ഥലത്ത് ഏഴ് വീടുകളുടെയും നിര്‍മ്മാണം വിവിധ തലങ്ങളില്‍ എത്തി നില്‍ക്കുകയാണ്.
മൂന്നു ഘട്ടങ്ങള്‍ക്കും പുറമേ നാലാം ഘട്ടമായി രണ്ടു വീടുകള്‍ക്ക് കൂടി തറക്കല്ല് ഇട്ടതോടെ മൂന്നു വീടുകളുടെ നിര്‍മ്മാണമാണ് ഉള്ളത്.
കൂടാതെ ഗവണ്‍മെന്റിന്റെ സഹായം പര്യാപ്തമല്ലാത്ത വീടുകള്‍ക്കും വീടുകളുടെ മെയിന്റനന്‍സിനുമായി നിരവധി മറ്റു സഹായങ്ങളും ഉദാരമതികളുടെ സാമ്പത്തികവും അല്ലാത്തതുമായ സഹായസഹകരണത്തോടെ നടക്കുന്നുണ്ട്. പാലാ രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, പി.എസ്.ഡബ്ല്യു.എസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, കൂട്ടിക്കല്‍ ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാല്‍, കാവാലി പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കല്‍, വേലനിലം പള്ളി വികാരി ഫാ. പോള്‍ പാറക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.