ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; പൊതുപരിപാടിക്കിടെ വെടിയുതിര്‍ത്തത് എഎസ്‌ഐ; നില അതീവ ഗുരുതരം

ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; പൊതുപരിപാടിക്കിടെ വെടിയുതിര്‍ത്തത് എഎസ്‌ഐ; നില അതീവ ഗുരുതരം

ഭുവനേശ്വര്‍: ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. ജര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിക്കിടെ ഗാന്ധി ചക്ക് ഓട്ട്പോസ്റ്റ് എഎസ്‌ഐ ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ എഎസ്ഐയെ പൊലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ബ്രജ്രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

കാറില്‍ നിന്ന് ഇറങ്ങവെയാണ് വെടിയേറ്റത്. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്ക് നേരെ എഎസ്‌ഐ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകള്‍ നെഞ്ചില്‍ തറച്ചു. മന്ത്രിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.