തൃശൂര്‍: പോളണ്ടില്‍ മറ്റൊരു മലയാളി കൂടി കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ സൂരജ് (23) ആണ് മരിച്ചത്. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കു തര്‍ക്കത്തിനിടെയാണ് സംഭവം. സംഘര്‍ഷത്തില്‍ നാല് മലയാളികള്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ആക്രമണത്തില്‍ സൂരജിന് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. അഞ്ചുമാസം മുന്‍പാണ് ജോലി തേടി സൂരജ് പോളണ്ടില്‍ പോയത്.
പോളണ്ടില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു സൂരജ്. സൂരജ്. ഇതേ കമ്പനിയിലെ ജോര്‍ജിയന്‍ പൗരന്മാര്‍ അടുക്കള ഭാഗത്തു വെച്ച് സിഗരറ്റ് വലിക്കുന്നത് ചിലര്‍ വിലക്കിയിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ജോര്‍ജിയന്‍ പൗരന്മാര്‍ സൂരജിനെയും മറ്റുള്ളവരെയും കത്തികൊണ്ട് ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം പ്രതികള്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയോടി.
കഴിഞ്ഞ ദിവസം പുതുശേരി സ്വദേശിയായ ഐടി എന്‍ജിനീയറും സമാനമായ നിലയില്‍ കുത്തേറ്റ് മരിച്ചത്. പുതുശേരി വൃന്ദാവന്‍ നഗറില്‍ ഇബ്രാഹിമാണ് മരിച്ചത്. ഐഎന്‍ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു ഇബ്രാഹിം. ചെന്നൈയിലും ബംഗലൂരുവിലും ജോലി നോക്കിയ ശേഷം പത്ത് മാസം മുന്‍പാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.