കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ ചാടിയ വീട്ടമ്മ മരിച്ചു; കുട്ടിയെ രക്ഷിച്ചു

കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ ചാടിയ വീട്ടമ്മ മരിച്ചു; കുട്ടിയെ രക്ഷിച്ചു

കൊടുവള്ളി: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടിയ മുത്തശി മരിച്ചു. കൊടുവള്ളിയില്‍ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച വൈകിട്ട് നാലരക്കായിരുന്നു അപകടം. മകന്റെ മൂന്ന് വയസുള്ള മകന്‍ കളിച്ച് കൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടി. ശബ്ദം കേട്ട പരിസരവാസികള്‍ കിണറ്റില്‍ പരിക്കേല്‍ക്കാതെ പൈപ്പില്‍ പിടിച്ച് നിന്ന കുട്ടിയെ ആദ്യം രക്ഷിച്ച് പുറത്തെത്തിച്ചു.

അപ്പോഴാണ് റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. നരിക്കുനിയില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിതാവ്: ആലി നൂറാംതോട്. മക്കള്‍: അബ്ദുല്‍ അസീസ്, നുസ്രത്ത് ബീവി. മരുമക്കള്‍: മുഹമ്മദ് ഷഹീദ്, ജംഷീദ. സഹോദരങ്ങള്‍: മുഹമ്മദലി, അബ്ദുല്‍ കരീം, അബൂബക്കര്‍, നഫീസ. മയ്യിത്ത് നമസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച കിഴക്കോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.