വിദേശ യാത്രകള്‍ക്കായി 2019 മുതല്‍ പ്രധാനമന്ത്രി ചിലവഴിച്ചത് 22.76 കോടി: തൊട്ടുപിന്നില്‍ വിദേശകാര്യ മന്ത്രി; 20.87 കോടി രൂപ

വിദേശ യാത്രകള്‍ക്കായി 2019 മുതല്‍ പ്രധാനമന്ത്രി ചിലവഴിച്ചത് 22.76 കോടി: തൊട്ടുപിന്നില്‍ വിദേശകാര്യ മന്ത്രി; 20.87 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി 2019 മുതല്‍ 2023 ജനുവരി വരെ 21 വിദേശ യാത്രകള്‍ നടത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ സന്ദര്‍ശനങ്ങള്‍ക്കായി പ്രധാമന്ത്രി 22.76 കോടി രൂപ ചെലവഴിച്ചു.

2019 മുതല്‍ രാഷ്ട്രപതി എട്ട് വിദേശ യാത്രകള്‍ നടത്തി. 6.24 കോടിയിലധികം രൂപ ഈ യാത്രകള്‍ക്കായി ചെലവഴിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

രാഷ്ട്രപതിയുടെ സന്ദര്‍ശനങ്ങള്‍ക്കായി 6,24,31,424 രൂപയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി 22,76,76,934 രൂപയും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സന്ദര്‍ശനത്തിനായി 20,87,01,475 രൂപയും 2019 മുതല്‍ സര്‍ക്കാര്‍ ചെലവഴിച്ചു.

രാഷ്ട്രപതി എട്ട് വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയപ്പോള്‍ 2019 മുതല്‍ പ്രധാനമന്ത്രി 21 സന്ദര്‍ശനങ്ങള്‍ നടത്തി. ഈ കാലയളവില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ 86 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തി.

2019 മുതല്‍ പ്രധാനമന്ത്രി മൂന്ന് തവണ ജപ്പാന്‍ സന്ദര്‍ശിച്ചു. രണ്ട് തവണ യുഎസും യുഎഇയും സന്ദര്‍ശിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനങ്ങളില്‍ എട്ട് യാത്രകളില്‍ ഏഴും രാം നാഥ് കോവിന്ദാണ് നടത്തിയത്. നിലവിലെ പ്രസിഡന്റ് ദ്രൗപതി മുര്‍മു കഴിഞ്ഞ സെപ്റ്റംബറില്‍ യു.കെ സന്ദര്‍ശിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.