ദൈവശാസ്ത്ര സംവാദം: അന്തര്‍ദേശീയ സംയുക്ത കമ്മീഷന്റെ യോഗം ചേര്‍ന്നു

ദൈവശാസ്ത്ര സംവാദം: അന്തര്‍ദേശീയ സംയുക്ത കമ്മീഷന്റെ യോഗം ചേര്‍ന്നു

കൊച്ചി: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനു വേണ്ടിയുള്ള അന്തര്‍ദേശീയ സംയുക്ത കമ്മീഷന്റെ യോഗം ചേര്‍ന്നു. ഈജിപ്തിലെ വാദി എല്‍ നാനിലുള്ള സെന്റ് ബി ഷോയി ആശ്രമത്തിലെ ലോഗോസ് സെന്ററിലാണ് യോഗം ചേര്‍ന്നത്.

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ ഭാഗമായ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് തെയോഫിലോസ് മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്തയും മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയെ പ്രതിനിധീകരിച്ച് യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, യൂഹാ നോന്‍ മാര്‍ ദിമിത്രിയോസ്, ബഹാം മാര്‍ സ്‌തേഫാനോസ് തുടങ്ങിയ മെത്രാപ്പോലീത്തമാരും ഈ സംവാദത്തില്‍ പങ്കെടുക്കും.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചുള്ള സംഘത്തില്‍ വത്തിക്കാന്റെ ഭാഗത്തു നിന്നുള്ള നിരീക്ഷകനായി കേരളത്തില്‍ നിന്നുള്ള ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ്‌ജെ സംവാദത്തില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26