കുമളി: ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചും കണ്ണില്‍ മുളകുപൊടി തേച്ചും അമ്മയുടെ ക്രൂരത. ഇടുക്കി കുമളിക്കു സമീപം അട്ടക്കുളത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.
അടുത്ത വീട്ടില്‍ നിന്ന് ടയര്‍ എടുത്ത് കത്തിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. കൈകളിലും കാലുകളിലും പൊള്ളലേറ്റ കുട്ടി ചികിത്സത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മയും രണ്ടു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍ പുറത്തു പോയിരുന്നു. മൂത്ത കുട്ടിയായ ഏഴു വയസുകാരന്‍ അടുത്തുള്ള വീട്ടില്‍നിന്നു ടയര്‍ എടുത്ത് കൊണ്ടുവന്ന് കത്തിച്ചതിനുള്ള ശിക്ഷയായാണ് കൈകളിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്ന് അമ്മ പൊലീസിനോടു പറഞ്ഞു.
കൂടാതെ കണ്ണില്‍ മുളകുപൊടി തേച്ചതായി കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ അയല്‍വാസികളും വാര്‍ഡ് അംഗവും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അമ്മയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തേക്കുമെന്നു പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.