പശ്ചിമ ബംഗാള്‍ ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; ഒരു എംഎല്‍എ കൂടി തൃണമൂല്‍ കോണ്‍ഗ്രസില്‍

പശ്ചിമ ബംഗാള്‍ ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; ഒരു എംഎല്‍എ കൂടി തൃണമൂല്‍ കോണ്‍ഗ്രസില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞു പോക്ക്. വടക്കന്‍ ബംഗാളിലെ അലിപുര്‍ദുവാറില്‍ നിന്നുള്ള എംഎല്‍എയായ സുമാന്‍ കാഞ്ചി ലാല്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഇതോടെ നിയമസഭാ തിരഞ്ഞടുപ്പിന് ശേഷം ബിജെപി വിട്ട എംഎല്‍എമാരുടെ എണ്ണം ആറായി. 77 അംഗങ്ങളുണ്ടായിരുന്ന ബിജെപി ഇതോടെ 69 എംഎല്‍എമാരായി ചുരുങ്ങി.

വടക്കന്‍ ബംഗാളിലെ അലിപുര്‍ദുവാറില്‍ നിന്നുള്ള എംഎല്‍എയായ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍്ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തൃണമൂലില്‍ ചേര്‍ന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറെ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ഭാഗമാണ് വടക്കന്‍ ബംഗാള്‍. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വിദ്വേഷം നിറയ്ക്കുന്ന അജണ്ടയുമാണ് കാഞ്ചിലാല്‍ ബിജെപി വിടാന്‍ കാരണമായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

ജനങ്ങളെ സേവിക്കാന്‍ ബിജെപിക്ക് താല്‍പര്യമില്ലെന്ന് മനസിലാക്കിയതിനാല്‍ ദേശീയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.