വത്തിക്കാൻ : എത്യോപ്യയുടെ ഉത്തരഭാഗത്ത് ഒരു മാസത്തോളമായി തുടരുന്ന രക്തരൂഷിത കലാപം അവസാനിക്കുന്നതിനായി മാർപ്പാപ്പാ പ്രാർത്ഥിക്കുകയും പോരാട്ടത്തിനറുതിവരുത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
വത്തിക്കാൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ മേധാവി മത്തേയൊ ബ്രൂണി വെള്ളിയാഴ്ച ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയതാണിത്. എത്യോപ്യയിലെ ടിഗ്രേ പ്രദേശത്തും പരിസരത്തും അരങ്ങേറുന്ന സംഘർഷങ്ങൾ നൂറുകണക്കിന് പൗരന്മാരുടെ ജീവനപഹരിച്ചുവെന്നും പതിനായിരക്കണക്കിനാളുകൾ അയൽ രാജ്യമായ സുഡാനിലേക്ക് പലായനം ചെയ്യുകയാണെന്നും പ്രസ്താവനയിൽ പറയുന്നു .അക്രമം അവസാനിപ്പിക്കണമെന്നും ജീവൻ കാത്തു പരിപാലിക്കണമെന്നും അഭ്യർത്ഥിക്കുന്ന പാപ്പാ ജനങ്ങൾക്ക് സമാധാനം വീണ്ടും കണ്ടെത്താൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഓരോ ദിവസവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘർഷം മൂലം അവിടെ മാനവികമായ പ്രതിസന്ധി വഷളായിക്കൊണ്ടിരിക്കയാണ്.
കഴിഞ്ഞ ഞായറാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിലും പാപ്പാ എത്യോപ്യയ്ക്കു വേണ്ടി സമാധാനാഭ്യർത്ഥന നടത്തിയിരുന്നു.സായുധ പോരാട്ടം നടത്തുകയെന്ന പ്രലോഭനത്തെ ചെറുക്കാനും പ്രാർത്ഥനയിൽ അഭയം തേടാനും സാഹോദര്യാദരവു പുലർത്താനും സംഭാഷണത്തിലേർപ്പെടാനും അഭിപ്രായഭിന്നതകൾ സമാധാനപരമായി പരിഹരിക്കാനും പാപ്പാ അന്നു ക്ഷണിച്ചിരുന്നു.
ടിഗ്രേയിൽ പോരാട്ടം തുടരുന്നു ; എത്യോപ്യൻ സേനാവിമാനം ടിപിഎൽഎഫ് വെടിവച്ചിട്ടു
ടിഗ്രേയിലെ എത്യോപ്യൻ സൈനിക നടപടി പൂർത്തിയായി; പ്രധാനമന്ത്രി
എത്യോപ്യൻ ഫെഡറൽ സൈന്യം ടിഗ്രേയിലേക്കു അടുക്കുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.