ന്യൂഡല്‍ഹി: ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടം നേരിട്ട തുര്‍ക്കിയില്‍ ഒരു ഇന്ത്യക്കാരനെ കാണാതായതായി റിപ്പോര്‍ട്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇത് വ്യക്തമാക്കിയത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കി സന്ദര്‍ശിച്ച ബംഗളൂരു സ്വദേശിയെയാണ് കാണാതായത്. മറ്റ് പത്ത് ഇന്ത്യാക്കാര്‍ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു.
അതിനിടെ തുടര്‍ ഭൂചലനങ്ങളില്‍ നടുങ്ങിയ തുര്‍ക്കിയിലേക്കും സിറിയയിലേക്കും ഇന്ത്യ കൂടുതല്‍ സഹായം എത്തിച്ചു. ഓപറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തി.
തുര്‍ക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു. തുര്‍ക്കിയില്‍ 8,574 പേരും സിറിയയില്‍ 2,662 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ മരണസംഖ്യ 11,236 ആയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.