സൂര്യനില്‍ നിന്ന് ഒരുഭാഗം വേര്‍പെട്ടു: ഉത്തര ധ്രുവത്തില്‍ തീച്ചുഴലി; എന്ത് സംഭവിക്കുമെന്ന് പറയാനാകാതെ ഞെട്ടി ശാസ്ത്ര ലോകം

സൂര്യനില്‍ നിന്ന് ഒരുഭാഗം വേര്‍പെട്ടു: ഉത്തര ധ്രുവത്തില്‍ തീച്ചുഴലി; എന്ത് സംഭവിക്കുമെന്ന് പറയാനാകാതെ ഞെട്ടി ശാസ്ത്ര ലോകം

'സൂര്യന്റെ ഒരു ഭാഗം അതിന്റെ പ്രതലത്തില്‍ നിന്ന് വേര്‍പ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ടൊര്‍ണാഡോ പോലെ വലിയൊരു ചുഴലിക്കാറ്റായി അത് രൂപം പ്രാപിച്ചിരിക്കുകയാണ്. ഉത്തര ധ്രുവത്തില്‍ നിന്ന് ഇത് മറ്റെവിടേക്കെങ്കിലും എത്തുമോ എന്നാണ് ഭയം'- ഇത്ര മാത്രമാണ് ശാസ്ത്രജ്ഞര്‍ ഇതേപ്പറ്റി പ്രതികരിച്ചിട്ടുള്ളത്.

വാഷിങ്ടണ്‍: സൂര്യനിലെ അപ്രതീക്ഷിത പ്രതിഭാസത്തില്‍ അമ്പരന്ന് ശാസ്ത്ര ലോകം. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് ഒരു ഭാഗം വിഘടിച്ചെന്നും ഉത്തര ധ്രുവത്തിന് ചുറ്റും വലിയ ചൂടുള്ള ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

സൂര്യനില്‍ ഇതുവരെ കാണാത്തൊരു പ്രതിഭാസമാണ് ഇപ്പോള്‍ പ്രകടമായിരിക്കുന്നത്. എന്താണ് ഇങ്ങനെ സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല.

'സൂര്യന്റെ ഒരു ഭാഗം അതിന്റെ പ്രതലത്തില്‍ നിന്ന് വേര്‍പ്പെട്ടിരിക്കുകയാണ്.  മാത്രമല്ല, ടൊര്‍ണാഡോ പോലെ വലിയൊരു ചുഴലിക്കാറ്റായി അത് രൂപം പ്രാപിച്ചിരിക്കുകയാണ്. ഉത്തര ധ്രുവത്തില്‍ നിന്ന് ഇത് മറ്റെവിടേക്കെങ്കിലും എത്തുമോ എന്നാണ് ഭയം'- ഇത്ര മാത്രമാണ് ശാസ്ത്രജ്ഞര്‍ ഇതേപ്പറ്റി പ്രതികരിച്ചിട്ടുള്ളത്.

ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. നാസയുടെ ജെയിംസ് വെബ് ടെലസ്‌കോപ്പിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.  ബഹിരാകാശ ഗവേഷക ഡോ.തമിത സ്‌കോവ് ആണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

സൂര്യന്‍ തുടര്‍ച്ചയായ സൗര ജ്വാലകളെ പുറന്തള്ളി കൊണ്ടിരിക്കുകയാണ്. ഇത് ഭൂമിയിലെ റേഡിയോ ഉപഗ്രഹ സിഗ്‌നലുകളെ തന്നെ ഇല്ലാതാക്കും. അതുകൊണ്ട് എന്താവും ഇത്തവണ സംഭവിക്കുകയെന്ന് കൃത്യമായി പറയാനാവില്ല. പോളാര്‍ വോര്‍ടക്സ് എന്നാണ് ഇതിനെ വിളിക്കുന്നത്.

ഇതിനും മുമ്പും സൂര്യനില്‍ ഇത്തരം പൊട്ടിത്തെറികളും അപൂര്‍വ പ്രതിഭാസങ്ങളും പ്രകടമായിരുന്നു. ഇപ്പോള്‍ കണ്ട കാര്യം ഇതിന് മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധത്തില്‍ ഉള്ളതാണെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.


ടൊര്‍ണാഡോ പോലുള്ള ഈ ചുഴലിക്കാറ്റ് ഉത്തര ധ്രുവത്തെ ഒരു വട്ടം പ്രദക്ഷിണം ചെയ്യാന്‍ എട്ട് മണിക്കൂര്‍ എടുക്കും. സെക്കന്‍ഡില്‍ 96 കിലോമീറ്ററാണ് ഈ കാറ്റിന്റെ വേഗത. ഇത്തരത്തിലുള്ള അത്യുഗ്ര ശേഷിയുള്ള കാറ്റുകള്‍ ഭൂമിയിലെത്തിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നും ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ താറുമാറാകുമെന്നും ഡോ.തമിത സ്‌കോവ് പറഞ്ഞു.

താന്‍ ഇത്തരത്തിലുള്ള സൗര ജ്വാലകള്‍ കൊണ്ടുള്ള ഒരു ചുഴി സൂര്യനില്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് സോളാര്‍ ഫിസിസിസ്റ്റായ സ്‌കോട്ട് മക്കിന്റോഷ് പറയുന്നു. ദശാബ്ദങ്ങളായി സൂര്യനെ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഭാസം സൂര്യനില്‍ രൂപപ്പെട്ടത് കണ്ടിട്ടില്ല.

അതും സൂര്യന്റെ പ്രതലത്തില്‍ നിന്നും ഒരു ഭാഗം വേര്‍പ്പെടുന്നത് അത്യപൂര്‍വമാണ്. അത് സൂര്യന്റെ അന്തരീക്ഷത്തിലേക്ക് അലിഞ്ഞു ചേരുന്നത് അത്ഭുത കാഴ്ച്ചയാണെന്നും സ്‌കോട്ട് പറയുന്നു. ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.