മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍നിന്നെത്തിയ റസീഖ്(28), ദുബായില്‍നിന്നെത്തിയ ഇബ്രാഹിം (50) എന്നിവരാണ് സ്വര്‍ണം സഹിതം വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടിയിലായത്. കര്‍ണ്ണാടകയിലെ മടികേരി സ്വദേശിയാണ് റസീഖ്. വയനാട് നായിക്കട്ടി സ്വദേശിയാണ് ഇബ്രാഹിം.
ഞായറാഴ്ച ജിദ്ദയില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ വൈകുന്നേരം 6.54 നാണ് റസീഖ് കരിപ്പൂരിലെത്തിയത്. ഇയാളില്‍ നിന്ന് ശരീരത്തിലൊളിപ്പിച്ച നിലയില്‍ 1,191 ഗ്രാം തൂക്കം വരുന്ന നാല് കാപ്സ്യൂളുകള്‍ പിടികൂടി. ദുബായില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ ഞായറാഴ്ച വൈകുന്നേരം 7.35 ന് കരിപ്പൂരിലെത്തിയ ഇബ്രാഹിമില്‍ നിന്ന് 483 ഗ്രാം തൂക്കം വരുന്ന രണ്ട് കാപ്സ്യൂളുകളാണ് പൊലീസ് കണ്ടെടുത്തത്.
എയര്‍ കസ്റ്റംസിന്റെ പത്തോളം പരിശോധനളെ അതിജീവിച്ചും കസ്റ്റംസ് സന്നാഹത്തെ മറികടന്നുമാണ് രണ്ട് കാരിയര്‍മാരും എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്. റസീഖിനേയും ഇബ്രാഹിമിനേയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.