ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു

അടിമാലി: ഇടുക്കി പണിക്കന്‍കുടിയില്‍ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. കൊമ്പൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ എല്‍സമ്മ (55), കൊച്ചുമക്കളായ ആന്‍ മരിയ (8), അമേയ (4)എന്നിവരാണ് മരിച്ചത്.

വെള്ളക്കെട്ടില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വസ്ത്രം അലക്കാനാണ് ഇവര്‍ പാറക്കുളത്തിലേക്ക് പോയത്. കുട്ടികള്‍ രണ്ടുപേരും ചേര്‍ന്ന് മുത്തശ്ശിക്ക് വെള്ളം കോരിക്കൊടുക്കുകയായിരുന്നു. ഇതിനിടെ ഇളയ കുട്ടി അമേയയെ വെള്ളത്തില്‍ കാണാതായി.

കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ആന്‍ മരിയയെ സ്ഥലത്ത് നിര്‍ത്തി മുത്തശ്ശി നാട്ടുകാരെ വിളിക്കാന്‍ ഓടി. തിരികെ എത്തിയപ്പോള്‍ ആ കുട്ടിയേയും കാണാതായതോടെ മുത്തശ്ശി വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.