ന്യൂഡല്‍ഹി: രണ്ട് മാസത്തിള്ളില്‍ ജനസംഖ്യാ നിരക്കില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏപ്രില്‍ 14 ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് റോയിട്ടേഴ്‌സിന്റെ പ്രവചനം. ഐക്യരാഷ്ട്രസഭയുടെ അടക്കം ജനസംഖ്യ പ്രവചന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രില്‍ 14 ന് ഇന്ത്യയിലെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഏപ്രിലില്‍ മാറുമെങ്കിലും ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ വൈകുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യ ഇക്കാര്യം അംഗീകരിക്കാന്‍ അടുത്ത സെന്‍സസ് പൂര്‍ത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.
കൊവിഡ് മഹാമാരി കാരണം മുടങ്ങിയ സെന്‍സസ് എപ്പോള്‍ ആരംഭിക്കുമെന്ന് കേന്ദ്രം ഇനിയും വ്യക്തമാക്കിയിട്ടില്ല. ചൈനയില്‍ ഏതാനും വര്‍ഷങ്ങളായി ജനസംഖ്യ കുറയുന്നതാണ് ഇന്ത്യ മുന്നിലെത്താനുള്ള കാര്യമെന്നാണ് റോയിട്ടേഴ്‌സ് ചൂണ്ടികാട്ടുന്നത്.
ചൈനയില്‍ അടുത്ത കാലത്ത് ജനസംഖ്യ കുറയുമ്പോള്‍ ഇന്ത്യയില്‍ ചെറിയ വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായത്. ഇന്ത്യയില്‍ വര്‍ഷം ഒരു ശതമാനത്തോളം ജനസംഖ്യ വര്‍ധന രേഖപ്പെടുത്തുന്നുണ്ടെന്നാണ് റോയിട്ടേഴ്‌സ് ചൂണ്ടികാട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.