ദീര്‍ഘനേരം ഒരേ ഇരിപ്പാണോ? ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടന്നാല്‍ ഗുണങ്ങളേറെ...

ദീര്‍ഘനേരം ഒരേ ഇരിപ്പാണോ? ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടന്നാല്‍ ഗുണങ്ങളേറെ...

ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരുന്നുള്ള ജീവിതരീതി ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. ഇതിന്റെ ദൂഷ്യഫലങ്ങളെ ഇല്ലാതാക്കാന്‍ ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പതിവായി വ്യായാമം ചെയ്യുന്നവരാണെങ്കിലും ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് നടക്കുന്നത് ആരോഗ്യകരമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി ഇരിക്കേണ്ടി വരുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ബ്രേക്ക് എടുത്ത് എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കും. ചെറുനടത്തം ക്ഷീണമകറ്റുന്നതായും മനോനില മെച്ചപ്പെടുത്തുന്നതായും പഠനത്തില്‍ പറയുന്നു. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്.

പഠനസംഘം അഞ്ച് തരം വ്യായാമ രീതികള്‍ പരീക്ഷിച്ചു. അരമണിക്കൂര്‍ ഇരുന്നതിനു ശേഷം ഒരു മിനിറ്റ് നടത്തം, ഒരു മണിക്കൂര്‍ ഇരുന്നതിന് ശേഷം ഒരു മിനിറ്റ് നടക്കും, ഓരോ അരമണിക്കൂര്‍ ഇരിപ്പിന് ശേഷവും അഞ്ച് മിനിറ്റ് നടക്കും, ഓരോ മണിക്കൂര്‍ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടക്കും, നടക്കാതെ ഒരേയിരുപ്പ് ഇരിക്കുക എന്നിങ്ങനെയാണ് പരീക്ഷണം നടത്തിയത്.

ഒരേയിരുപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നില്‍ക്കുന്നതു പോലും ഗുണകരമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കലോറി കത്തിക്കാന്‍ സഹായിക്കും. ഓരോ അരമണിക്കൂറിലും ഒരു മിനിറ്റ് നടന്നാല്‍ പോലും നല്ലതാണ്.

അതേസമയം ഒരു മണിക്കൂറില്‍ ഒരു മിനിറ്റോ അഞ്ച് മിനിറ്റോ നടക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. നടത്തവും നില്‍പും രക്തപ്രവാഹം വര്‍ധിപ്പിക്കും പ്രത്യേകിച്ച് കാലുകളിലേക്കുള്ളത്. ഇത് കാലിന് വീക്കം വരാതെയിരിക്കാന്‍ സഹായിക്കും. കൊഴുപ്പ്, പഞ്ചസാര ഇവയുടെ ഉപാപചയം മെച്ചപ്പെടുത്താനും ശ്വസനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പഠനം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.