ടെഹ്റാന്: ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദയെ നയിക്കാന്‍ മുന്‍ ഈജിപ്ഷ്യന്‍ സ്പെഷ്യല്‍ ഫോഴ്സസ് ഓഫീസറായ സെയ്ഫ് അല്‍ അദെല്‍.
അമേരിക്ക കഴിഞ്ഞ വര്‍ഷം മിസൈല്‍ ആക്രമണത്തിലൂടെ വധിച്ച അയ്മെന്‍ അല്‍ സവാഹിരിക്ക് പകരക്കാരനായാണ് സെയ്ഫ് അല്‍ അദെല്‍ എത്തുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. മുന്‍ ഈജിപ്ഷ്യന്‍ സൈനിക ഓഫീസറായ അദെല്‍ ഇറാന് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടാന്‍സാനിയയിലും കെനിയയിലും 1998 ല്‍ നടന്ന സ്ഫോടനങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ തയ്യാറാക്കിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട കൊടും തീവ്രവാദിയാണ് അല്‍ അദെല്‍. അന്ന് 224 പേരോളം കൊല്ലപ്പെട്ടിരുന്നു. അയ്യായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്.
അമേരിക്ക 10 മില്യണ്‍ ഡോളറാണ് അല്‍ അദെലിന്റെ തലയ്ക്ക് വിലയിട്ടിട്ടുള്ളത്. എന്നാല്‍ അയ്മെന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയെ അല്‍ ഖ്വയ്ദ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതാണ് ശ്രദ്ധേയം.
പക്ഷേ, ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിനൊപ്പം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും അല്‍ ഖ്വയ്ദ തലപ്പത്തേക്ക് അല്‍ അദെല്‍ നിയോഗിക്കപ്പെട്ടതായി സ്ഥിരീകരിക്കുന്നുണ്ട്. 2003 മുതല്‍ സെയ്ഫ് അല്‍ അദെല്‍ ഇറാനിലുണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നത്.
2003 ഏപ്രിലില്‍ അദെലിനെയും മറ്റ് ചില അല്‍ ഖ്വയ്ദ നേതാക്കളെയും ഇറാന് വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ യെമനില്‍ വച്ച് ഇറാന് നയതന്ത്രജ്ഞനെ തട്ടിക്കൊണ്ട് പോവുകയും വിട്ടുകിട്ടണമെങ്കില്‍ അദെലിനെ അടക്കം മോചിപ്പിക്കണെന്ന് അല്‍ ഖ്വയ്ദ ആവശ്യപ്പെടുകയും ഇതോടെയാണ് ഇയാള്‍ മോചിപ്പിക്കപ്പെട്ടത്.
നേരത്തെ അഫ്ഗാനില്‍ നടത്തിയ വ്യോമ ആക്രമണത്തിലൂടെയാണ് അയ്മെന്‍ സവാഹിരിയെ വധിച്ചതെന്നാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യു.എസ് അറിയിച്ചത്.
സിഐഎ കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആണ് അയ്മന് അല്‍ സവാഹിരിയെ വധിച്ചതെന്നും നീതി നടപ്പായെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അന്ന് പറഞ്ഞത്. 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരന്മാരില് ഒരാളായിരുന്നു അയ്മന് അല്‍ സവാഹിരി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.