ഇന്ത്യ ചൈന ജല യുദ്ധം: അണകെട്ടി പടവെട്ടാൻ ഇന്ത്യ

ഇന്ത്യ ചൈന ജല യുദ്ധം: അണകെട്ടി പടവെട്ടാൻ  ഇന്ത്യ

ന്യൂഡൽഹി: വിദൂര കിഴക്കൻ സംസ്ഥാനത്ത് 10 ജിഗാവാട്ട് (ജി.ഡബ്ല്യു) ജലവൈദ്യുത പദ്ധതി നിർമിക്കാനുള്ള പദ്ധതി ഇന്ത്യ പരിഗണിക്കുകയാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥൻ അറിയിച്ചു.ബ്രഹ്മപുത്ര നദിയുടെ ഒരു ഭാഗത്ത് ചൈന ഡാമുകൾ നിർമ്മിക്കുമെന്ന വാർത്തയെ തുടർന്നാണിത്.

ചൈനയിൽ യാർലംഗ് സാങ്‌പോ എന്നും അറിയപ്പെടുന്ന ബ്രഹ്മപുത്ര ടിബറ്റിൽ നിന്ന് ഇന്ത്യയിലെ അരുണാചൽ പ്രദേശിലേക്ക് ഒഴുകുന്നു , തുടർന്ന് ആസാം വഴി ബംഗ്ലാദേശിലേക്ക്എത്തുന്നു. ചൈനീസ് അണക്കെട്ട് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനോ ജലക്ഷാമത്തിനോ കാരണമാകുമെന്ന് ഇന്ത്യൻ അധികൃതർ ആശങ്കപ്പെടുന്നു.

ചൈനീസ് ഡാം പദ്ധതികൾ സൃഷ്ടിക്കുന്ന പ്രതികൂല ആഘാതം ലഘൂകരിക്കാൻ അരുണാചൽ പ്രദേശിൽ ഒരു വലിയ അണക്കെട്ട് സ്ഥാപിക്കേണ്ടതുണ്ടെന്ന് ഇന്ത്യയിലെ ഫെഡറൽ ജല മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ടി എസ് മെഹ്‌റ പറഞ്ഞു.ഈ നിർദ്ദേശം സർക്കാരിന്റെ ഉയർന്ന പരിഗണനയിലാണ് .

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം പടിഞ്ഞാറൻ ഹിമാലയത്തിലെ അതിർത്തിയിൽ നടന്ന കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി തകരാറിലായിരിക്കുകയാണ് .

ഇന്ത്യക്ക് ചൈനയുടെ വിവിധ തലങ്ങളിൽ ഉള്ള കയ്യേറ്റങ്ങൾ നേരിടേണ്ടി വരുന്നു “ഹിമാലയൻ അതിർത്തിയിലെ ആക്രമണങ്ങൾ , നാവിക മേഖലയിലെ കയ്യേറ്റങ്ങൾ ,കൂടാതെ ഇപ്പോൾ ഏറ്റവും പുതിയ വാർത്ത- ഒരു ഓർമ്മപ്പെടുത്തൽ ആണ് , ജലയുദ്ധങ്ങൾ പോലും ചൈന ഇന്ത്യക്കെതിരെ പ്രയോഗിക്കും,” ഇന്ത്യ-ചൈന ബന്ധങ്ങളെക്കുറിച്ചുള്ള സ്പെഷ്യലിസ്റ്റ് ബ്രഹ്മ ചെല്ലാനി ഇപ്രകാരം ട്വീറ്റ് ചെയ്തു.

ചൈനയിലെ മുതിർന്ന എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ബ്രഹ്മപുത്രയിൽ നിന്നും രാജ്യത്തിന് 60 ജിഗാവാട്ട് വരെ ജലവൈദ്യുതി ഉണ്ടാക്കാൻ കഴിയുമെന്ന് ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ചൈന നടത്തുന്ന അണക്കെട്ട് നിർമ്മാണ പദ്ധതി ഇന്ത്യയെ ബാധിക്കില്ല എന്ന് ചൈന ഇന്ത്യക്കു ഉറപ്പു നൽകിയിട്ടുണ്ട്. പക്ഷേ ആ ഉറപ്പ് എത്രത്തോളം വിശ്വാസയോഗ്യം എന്ന് അറിഞ്ഞു കൂടെന്ന് മെഹ്‌റ പറഞ്ഞു.

ഏഷ്യയിലെ മഹാനദികളിലെ ജല പദ്ധതികൾ സമീപകാലത്തായി പ്രാദേശിക സംഘർഷങ്ങളുടെ വർദ്ധിച്ചുവരുന്ന ഉറവിടമാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ, ചൈന മെക്കോംഗിൽ നിർമ്മിച്ച നിരവധി അണക്കെട്ടുകൾ താഴ്‌ന്ന രാജ്യങ്ങളായ മ്യാൻമർ, ലാവോസ്, തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ വരൾച്ച ഉളവാക്കിയതായി ആരോപണം ഉയരുന്നു. എന്നാൽ ചൈന ഇത് നിഷേധിക്കുന്നു.

ഈ പ്രദേശം ഭൂമിശാസ്ത്രപരമായി അസ്ഥിരമാണെന്നും ഡാം നിർമ്മാണം വെല്ലുവിളിയാക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായെപ്പെടുന്നു. ചൈന ഏതെങ്കിലും അണക്കെട്ടുകൾ നിർമ്മിക്കുന്നതിനുമുമ്പ് വിവിധ കക്ഷികളുമായി ചർച്ച നടത്തണമെന്ന് ബംഗ്ലാദേശ് പരിസ്ഥിതി പ്രചാരകരായ റിവറിൻ പീപ്പിൾ സെക്രട്ടറി ജനറൽ ഷെയ്ഖ് റോക്കൺ പറഞ്ഞു. “ചൈനയുടെ അയൽക്കാർക്ക് പ്രത്യേകിച്ച് താഴ്ന്ന ഭൂവിഭാഗത്തിൽ പെടുന്ന രാജ്യങ്ങൾക്ക് ആശങ്കയ്‌ക്ക് ന്യായമായ കാരണമുണ്ട്. കാരണം ജലപ്രവാഹം തടസ്സപ്പെടും, ”അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലും നദിയിലെ വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ദീർഘകാലമായി തർക്കം നിലവിലുണ്ട് . ഇരു രാജ്യങ്ങളും തമ്മിൽ 54 നദികൾ പങ്കിടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.