കോട്ടയം: രാഹുല്‍ ഗാന്ധിയുടെ മുന്‍ അംഗരക്ഷകനായ കോട്ടയം കൂരോപ്പട സ്വദേശി കെ.എം. ബൈജുവിനെ ഡല്‍ഹിയില്‍ നിന്നുമുള്ള എഐസിസി അംഗമായി തിരഞ്ഞെടുത്തു. അംഗരക്ഷക സ്ഥാനം രാജിവെച്ച ശേഷമാണ് ഓഫീസിന്റെ ചുമതല ഏറ്റെടുക്കുന്നത്.
കോണ്‍ഗ്രസ് പാരമ്പര്യമോ സംഘടനാപരമായ പ്രവര്‍ത്തന പരിചയമോ പറയാനില്ലാത്ത ബൈജുവിനെ എഐസിസിയില്‍ അംഗമാക്കിയതില്‍ കേരളത്തിലെ നേതാക്കൾക്ക് എതിർപ്പുണ്ട്. എഐസിസി പട്ടികയില്‍ ബൈജുവിനെ കേരളത്തില്‍ നിന്നും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും കെ.സുധാകരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങി. തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് അവസാന പേരുകാരനായി ബൈജുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
ഗുലാം നബി ആസാദ് രാജി വെക്കുന്ന ഘട്ടത്തിൽ ഉന്നയിച്ച വിമർശനങ്ങളാണ് ബൈജുവിനെ മുൻപ് ജനശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് അംഗരക്ഷകരാണെന്ന് അദ്ദേഹം അന്ന് തുറന്നടിച്ചിരുന്നു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസില്‍ പ്രാദേശിക തലത്തിലടക്കം ധാരാളം മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയിലെ സ്റ്റേറ്റ് കോണ്‍ഗ്രസിൽ മലയാളികള്‍ക്ക് അവസരം വേണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. അവരെ ഞെട്ടിച്ചാണ് ബൈജുവിന്റെ സ്ഥാനക്കയറ്റം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.