ദുബായില്‍ കുടുംബത്തിനായുളള സന്ദർശകവിസ നല്‍കിത്തുടങ്ങി

ദുബായില്‍ കുടുംബത്തിനായുളള സന്ദർശകവിസ നല്‍കിത്തുടങ്ങി

ദുബായ്:ദുബായിലെ താമസക്കാർക്ക് കുടുംബത്തെ 3 മാസത്തെ സന്ദർശകവിസയില്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അവസരമൊരുങ്ങിയതോടെ നിരവധി താമസക്കാർ ഇത് പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് വിവിധ ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഭാര്യയേയും മക്കളയുമെല്ലാം ഇത്തരത്തില്‍ കൊണ്ടുവരാമെന്നുളളതും ഗുണമാണ്.

വിവിധ ട്രാവല്‍ ഏജന്‍സികളുടെ കണക്ക് അനുസരിച്ച് 770 ദിർഹമാണ് വിസ ഫീസ്. വ്യക്തികള്‍ക്ക് ജിഡിആർഎഫ്എ വെബ്സൈറ്റിലോ ആമർ സെന്‍റർ മുഖേനയോ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷന്‍ വിസയുടെ ചെലവിന് പുറമെ 1000 ദിർഹം ഡിപോസിറ്റ് നല്‍കണം.ഇത് തിരിച്ചുകിട്ടുന്ന തുകയാണ്. ഫാമിലി വിസയ്ക്ക് പുറമെ ജോലി അവസരങ്ങള്‍ക്കുളള എന്‍ട്രി പെർമിറ്റുകള്‍, ഗ്രീന്‍ വിസകള്‍ക്കായുളള എന്‍ട്രി പെർമിറ്റുകള്‍, രോഗികളുടെ കൂടെ വരാനുളള പെർമിറ്റുകള്‍ എന്നിവയ്ക്കും അപേക്ഷിക്കാം.

വിസ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വിവിധ തരത്തിലുളള വിസ സേവനങ്ങള്‍ യുഎഇ പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നുമുതല്‍ 15 സേവനങ്ങള്‍ കൂടി സ്മാർട് സേവന സംവിധാനത്തിലൂടെ ലഭ്യമാകുമെന്ന് കഴിഞ്ഞയാഴ്ച യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.