കൂടുതല്‍ ഉപരോധത്തിന് നീക്കം: ബംഗളുരുവില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യക്കെതിരെ ജി 7 രാജ്യങ്ങളുടെ പ്രത്യേക യോഗം

കൂടുതല്‍ ഉപരോധത്തിന് നീക്കം: ബംഗളുരുവില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യക്കെതിരെ ജി 7 രാജ്യങ്ങളുടെ പ്രത്യേക യോഗം

ബംഗളുരു: റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ജി 7 രാജ്യങ്ങള്‍. ബംഗളുരുവില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ജി 7 രാജ്യങ്ങള്‍ ഇതുസംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്നു.

നിലവിലെ ഉപരോധങ്ങള്‍ റഷ്യ മറികടക്കുന്നത് തടയാനുള്ള വഴികളും യോഗം ചര്‍ച്ച ചെയ്തു. ഉക്രെയ്‌ന് കൂടുതല്‍ ധനസഹായം എത്തിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായി.

ഉക്രെയ്‌നില്‍ സമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ വോട്ടിനിടാനിരിക്കെയാണ് ജി 7 രാജ്യങ്ങളുടെ കൂടിയാലോചന. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവയാണ് ജി 7 രാജ്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.