ലഹരി മുക്ത ഭാരതം: വിവിധ സംസ്ഥാനങ്ങളിലൂടെ കാഷ്യാന ഫൗണ്ടേഷന്റെ ബോധവല്‍ക്കരണ യാത്ര

ലഹരി മുക്ത ഭാരതം: വിവിധ സംസ്ഥാനങ്ങളിലൂടെ കാഷ്യാന ഫൗണ്ടേഷന്റെ ബോധവല്‍ക്കരണ യാത്ര

ന്യൂഡല്‍ഹി: ലഹരിമുക്ത ഭാരതത്തിനായി കാശി കേന്ദ്രമായുള്ള കാഷ്യാന ( Kashiyana Foundation ) ഫൗണ്ടേഷന്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര നടത്തുന്നു. ഫൗണ്ടേഷന്‍ സ്ഥാപകനും സോഷ്യല്‍ ജസ്റ്റിസിന്റെ മെംബറുമായ സുമിത് സിങിന്റെ നേതൃത്വത്തില്‍ കേരളം ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളിലാണ് പര്യടനം നടത്തുന്നത്.

ഈ ആധുനിക കാലഘട്ടത്തില്‍ ഇന്ത്യയെ കാര്‍ന്നു തിന്നുന്ന വിഷമാണ് ലഹരി. യുവതലമുറയെ നേര്‍വഴിയ്ക്ക് നയിക്കേണ്ടതിന് പകരം ഇന്ത്യയുടെ യുവത്വത്തെ ഇല്ലായ്മ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ ശുദ്രവ്യക്തികള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങളുടെ ഇടയില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. കാഷ്യാന ഫൗണ്ടേഷന്‍ നടത്തുന്ന പ്രവര്‍ത്തനം മലയാളി കൂടിയായ ഡേവിഡ് ബാബുവിന്റെ  കോര്‍ഡിനേഷലാണ്  ഇന്ത്യ മുഴുവനും ഇപ്പോള്‍ നടക്കുന്നത്.


ഇന്ത്യയില്‍ മുഴുവനുമുള്ള സാമൂഹ്യ വിഷയങ്ങളില്‍ പ്രത്യേകിച്ച് കേരളത്തിലെ വിവിധങ്ങളായ സാമൂഹ്യ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിന് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന വ്യക്തികൂടിയാണ് ഡേവിഡ് ബാബു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.