യുകെയില്‍ നടന്ന ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയമായി മലയാളി വിദ്യാ‍ർത്ഥികളുടെ പ്രൊജക്ടുകള്‍

യുകെയില്‍ നടന്ന ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയമായി മലയാളി വിദ്യാ‍ർത്ഥികളുടെ പ്രൊജക്ടുകള്‍

ലണ്ടന്‍ : ലോകത്തെ പ്രശസ്ത സർവ്വകലാശാലകളായ ഇംപെരിയല്‍ കോളേജ് ലണ്ടനും റോയല്‍ കോളേജ് ഓഫ് ആർട് ലണ്ടനും സംയുക്തമായി ഒരുക്കിയ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയമായി മലയാളി വിദ്യാർത്ഥികളുടെ പ്രൊജക്ടുകള്‍. മൂന്ന് വിദ്യാർത്ഥികളുടെ പ്രൊജക്ടുകളാണ് ശ്രദ്ധനേടിയത്.
കുട്ടികളുടെ ഓണ്‍ലൈന്‍ ചലനങ്ങള്‍ മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ പറ്റുന്ന പദ്ധതിയാണ് കോട്ടയം അതിരംമ്പുഴ സ്വദേശിയ സാവിയോ മുഖച്ചിറയില്‍ ഒരുക്കിയത്. ഗ്ലോബല്‍ ഇന്നവേഷന്‍ ഡിസൈന്‍ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ് സാവിയോ. കുട്ടികള്‍ ഇന്‍റർനെറ്റില്‍ ചെലവിടുന്ന സമയം, എന്തൊക്കെയാണ് കാണുന്നത് എന്നതടക്കമുളള കാര്യങ്ങള്‍ മാതാപിതാക്കള്‍ക്ക് അറിയാന്‍ സാധിക്കുന്നതാണ് പ്രോജക്ട്.

പ്രകൃതി സൗഹാർദ്ദപരമായ ഫുഡ് പാക്കേജ് പ്രൊഡക്ടാണ് മംഗലാപുരനിന്നമുള്ള മലയാളിയായ റിയ തോമസ് അവതരിപ്പിച്ചത്. ഗ്ലോബല്‍ ഇന്നവേഷന്‍ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയായ റിയ സീഫുഡ് വേസ്റ്റിന്‍റെ ഷെല്‍വ്സില്‍ നിന്നുമാണ് പ്രകൃതി സൗഹാർദ്ദപരമായ ഫുഡ് പാക്കേജ് പ്രൊഡക്ട് ഒരുക്കിയത്.കടലില്‍ ഉളള മാലിന്യങ്ങള്‍ സെന്‍സർ ഉപയോഗിച്ച് മനസിലാക്കാന്‍ സാധിക്കുന്ന ഉപകരണമാണ് കൊച്ചി സ്വദേശിയായ നിർമല്‍ തോമസ് അവതരിപ്പിച്ചത്. ഡിസൈന്‍ എഞ്ചിനീയറിംഗ് ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ് നിർമ്മല്‍. ഫെബ്രുവരി രണ്ടാം വാരമാണ് എക്സിബിഷന്‍ നടന്നത്.അൻപതോളം പ്രൊജക്ടുകളാണ് എക്സിബിഷനിൽ അവതരിപ്പിച്ചത്.യു കെ,യു എസ് എ,ജർമനി സ്വീഡൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി മത്സരിച്ചാണ് മലയാളിക്കുട്ടികൾ നേട്ടമുണ്ടാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.