ഷില്ലോങ്: അമിത വേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് മേഘാലയയില്‍ വൈദികനും മൂന്നു കന്യാസ്ത്രീകളും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ഷില്ലോംഗില്‍ നിന്ന് സിമന്റുമായി ഗുവാഹത്തിയിലേക്ക് പോയ ട്രക്ക് എതിര്‍ ദിശയില്‍ വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരിന്നു.
റിബോയി ജില്ലയിലെ സുമേറിലായിരുന്നു അപകടം. ബരാമയിലെ സെന്റ് ജോണ്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പലും വികാരിയുമായ ഫാ. മാത്യു ദാസ്, സന്യാസിനികളായ സിസ്റ്റര്‍ മിലാഗ്രിന്‍ ഡാന്റസ്, സിസ്റ്റര്‍ പ്രൊമില ടിര്‍ക്കി, സിസ്റ്റര്‍ റോസി നോങ്ഗ്രം എന്നിവരെ കൂടാതെ വാഹനത്തിന്റെ ഡ്രൈവറും മറ്റൊരാളുമാണ് മരണപ്പെട്ടത്.
അസമിലെ ബൊന്‍ഗായി ഗാവ് രൂപതയുടെ കീഴിലുള്ള സ്‌കൂളിലും അനുബന്ധ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇവര്‍ ഷില്ലോംഗിലേക്ക് പോകവേയാണ് അപകടം. കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.
1970 ഫെബ്രുവരി 10 ന് ജനിച്ച ഫാ. മാത്യു ദാസ് 2005 നവംബര്‍ 20 നാണ് വൈദികനായി അഭിഷിക്തനായത്. 1985 ല്‍ തേസ്പൂര്‍ രൂപതയുടെ കീഴില്‍ ഒരു മിഷനായിട്ടാണ് അദ്ദേഹം സേവനം ചെയ്തുക്കൊണ്ടിരുന്ന ബരാമ ഇടവക ആരംഭിച്ചത്. മരണമടഞ്ഞ സന്യാസിനികള്‍ ഇടവകയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലും ഒരു തൊഴില്‍ പരിശീലന കേന്ദ്രവും ഒരു ഡിസ്‌പെന്‍സറിയുമായി ബന്ധപ്പെട്ട് സേവനം ചെയ്തു വരികയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.