ന്യൂയോര്‍ക്ക്: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ഉണ്ടായിരുന്നെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പലകുറി ഇന്ത്യ തള്ളിയ ട്രംപിന്റെ അവകാശവാദ പാക്കിസ്ഥാന്‍ യുഎന്നില്‍ ആവര്‍ത്തിക്കുകയായിരുന്നു.
ആരുടെയും മധ്യസ്ഥതയില്ലാതെ ഇരുപക്ഷവും കൊണ്ടുവന്ന ധാരണപ്രകാരമാണ് വെടിനിര്‍ത്തലുണ്ടായതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദറും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിന് കടക വിരുദ്ധമായാണ് ഷരീഫിന്റെ യുഎന്‍ പ്രസംഗം. ഇന്ത്യയ്ക്കെതിരായ സംഘര്‍ഷത്തില്‍ പാക്കിസ്ഥാനാണ് ജയിച്ചതെന്നും ഷഹബാസ് ഷെരീഫ് അവകാശവാദം ഉന്നയിച്ചു.
2025 മെയില്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് പ്രകോപനമില്ലാതെ ആക്രമണമുണ്ടായി. ശത്രുക്കളെ തങ്ങള്‍ നാണം കെടുത്തി തിരിച്ചയച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ രാഷ്ട്രീയമായ മുതലെടുപ്പിനായി പാക്കിസ്ഥാനെ ആക്രമിച്ചു. എന്നാല്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ സൈന്യം അവര്‍ക്ക് ആകാശത്തുവച്ച് മറുപടി നല്‍കി. ഏഴ് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ തകര്‍ത്തുവെന്നും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു.
ഇന്ത്യയുമായുള്ള വെടിനിര്‍ത്തലിന് 'നിര്‍ണായക പങ്കുവഹിച്ച' ട്രംപിനോടുള്ള നന്ദിയും ഷെരീഫ് പ്രസംഗത്തില്‍ രേഖപ്പെടുത്തി. പ്രസിഡന്റ് ട്രംപിന്റെ സമാധാന ശ്രമങ്ങളാണ് ദക്ഷിണേഷ്യയിലെ യുദ്ധം ഒഴിവാക്കിയത്. അദേഹം തക്കസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ യുദ്ധത്തിന്റെ പ്രത്യാഘാതം മഹാദുരന്തമായേനെയെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.