ചെവിയില്‍ ബ്ലൂടൂത്തും കോളറില്‍ കാമറയും; പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിയ്ക്കാന്‍ ശ്രമിച്ച ഉദ്യോഗാര്‍ഥി പിടിയില്‍

ചെവിയില്‍ ബ്ലൂടൂത്തും കോളറില്‍ കാമറയും; പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിയ്ക്കാന്‍ ശ്രമിച്ച ഉദ്യോഗാര്‍ഥി പിടിയില്‍

കണ്ണൂര്‍: പി.എസ്.സി പരീക്ഷയ്ക്കിടെ ബ്ലൂടൂത്തും കാമറയും ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച ഉദ്യോഗാര്‍ഥി പിടിയില്‍. പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയിരുന്ന എന്‍.പി മുഹമ്മദ് സഹദിനെ പി.എസ്.സി വിജിലന്‍സ് വിങ്ങാണ് പിടികൂടിയത്.

ശനിയാഴ്ച നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ കണ്ണൂരിലാണ് സംഭവം. പെരളശേരി സ്വദേശി എന്‍.പി മുഹമ്മദ് സഹദ് ആണ് പിടിയിലായത്. ഷര്‍ട്ടിന്റെ കോളറില്‍ സ്ഥാപിച്ച മൈക്രോ കാമറ വഴി ചോദ്യങ്ങള്‍ ചോര്‍ത്തി ഹെഡ്സെറ്റിലൂടെ ഉത്തരം ശേഖരിച്ചാണ് ഉദ്യോഗാര്‍ഥി കൃത്രിമം കാണിക്കാന്‍ ശ്രമിച്ചത്.

വിജിലന്‍സ് വിങ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പിടിക്കപ്പെട്ടെന്ന് വ്യക്തമായതോടെ സഹദ് ക്ലാസില്‍ നിന്ന് ഇറങ്ങിയോടുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോപ്പിയടിക്കാന്‍ ഉപയോഗിച്ച കാമറ ഉള്‍പ്പെടെ വിജിലന്‍സ് കണ്ടെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.