ഗുവാഹത്തി: ക്രൈസ്തവ ദര്‍ശനങ്ങളില്‍ ആകൃഷ്ടരായി ക്രിസ്തുമതം സ്വീകരിച്ച അസമിലെ തിവ സമുദായത്തില്‍പ്പെട്ട 24 കുടുംബങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഹിന്ദു മതത്തിലേക്ക് പുനപരിവര്‍ത്തനം നടത്തി.
തിങ്കളാഴ്ച നടന്ന പരമ്പരാഗത ചടങ്ങിലാണ് അസമിലെ മോറിഗാവ് ജില്ലയിലെ മോര്‍ട്ടന്‍ ഗ്രാമത്തില്‍പ്പെട്ട 24 കുടുംബങ്ങള്‍ ക്രിസ്തു മതത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് മടങ്ങിപ്പോയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഇടപെടലിന്റെ കൂടി ഭാഗമായാണ് ഇവരെ നിര്‍ബന്ധിച്ച് പുനപരിവര്‍ത്തനം നടത്തിയതെന്നാണ് അറിയുന്നത്.
അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ച 11 കുടുംബങ്ങളിലെ 43 അംഗങ്ങള്‍ മറ്റൊരു ചടങ്ങില്‍ ഹൈന്ദവ മതത്തിലേക്ക് മടങ്ങിപ്പോയിരുന്നു. പുനപരിവര്‍ത്തന പ്രക്രിയയ്ക്ക് വിധേയരായ ഇവര്‍ ശുദ്ധീകരണ ചടങ്ങ് നടത്തുകയും ചെയ്തു. ഇനി ക്രിസ്തുമതത്തിലേക്ക് മാറില്ലെന്ന് കുടുംബങ്ങള്‍ ഉറപ്പ് നല്‍കിയതായാണ് പരിപാടിയുടെ സംഘാടകരായ ദേവരാജ പരിഷത്ത് അംഗങ്ങളുടെ അവകാശ വാദം.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിളെ പട്ടിക വര്‍ഗക്കാര്‍ വലിയ തോതില്‍ ക്രിസ്തു മതത്തിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. മതത്തിന്റെ പേരില്‍ പരമ്പരാഗതമായി തുടര്‍ന്നു വരുന്ന ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് പിന്നോക്കക്കാരായ ഇവര്‍ ക്രിസ്തു മതത്തില്‍ ചേരുന്നത്.
2011 ലെ സെന്‍സസ് പ്രകാരം അസമില്‍ നിലവിലെ പട്ടികവര്‍ഗ ജനസംഖ്യയുടെ 12.8 ശതമാനം ക്രിസ്ത്യാനികളാണ്. 1991 ല്‍ ഇത് 7.6 ശതമാനവും 2001 ല്‍ 8.8 ശതമാനവും ആയിരുന്നു. 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം അസമിലെ ക്രിസ്ത്യാനികളില്‍ 42 ശതമാനമാണ് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍. ബാക്കിയുള്ള 57.5 ശതമാനം മറ്റു സമുദായങ്ങളില്‍ നിന്നുള്ളവരാണ്.
മതപരിവര്‍ത്തനം ആരോപിച്ച് വിദേശികള്‍ അടക്കമുള്ള ക്രൈസ്തവര്‍ക്കെതിരെ കടുത്ത നടപടികളാണ് അസം സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. പത്തോളം പേരെ അസം പൊലീസ് അടുത്തിടെ പിടികൂടി ഡല്‍ഹിയിലേക്ക് തിരികെ അയച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.