ലിവിങ് ടുഗദര്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണം: സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

ലിവിങ് ടുഗദര്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണം: സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

ന്യൂഡല്‍ഹി: ലിവിങ് ടുഗദര്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഇതിനായി ചട്ടങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും തയ്യാറാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ഇത്തരം ബന്ധങ്ങളിലെ പങ്കാളികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അഭിഭാഷകയായ മമതാ റാണിയാണ് ഹര്‍ജി നല്‍കിയത്.

ലിവിങ് ടുഗദര്‍ ബന്ധങ്ങള്‍ക്ക് നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ഇല്ലാത്തതിനാല്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണെന്നും ഹര്‍ജിയില്‍ പറയുന്നു. ശ്രദ്ധ വാല്‍ക്കര്‍ കേസ് ഉള്‍പ്പെടെ സ്ത്രീകള്‍ പങ്കാളികളാല്‍ കൊല്ലപ്പെട്ട സമീപകാല കേസുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് രജിസ്‌ട്രേഷന്‍ ചെയ്താല്‍ വൈവാഹിക നില, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പങ്കാളികള്‍ക്ക് പരസ്പരവും സര്‍ക്കാരിനും കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നു. നമ്മുടെ രാജ്യത്തെ ഈ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം കണ്ടെത്താന്‍ ഡാറ്റാ ബേസ് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.