പാചകവാതക വിലയില്‍ വന്‍ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയൂം കൂട്ടി

പാചകവാതക വിലയില്‍ വന്‍ വര്‍ധനവ്; ഗാര്‍ഹിക  സിലിണ്ടറിന്  50  രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയൂം കൂട്ടി

ന്യൂഡല്‍ഹി: നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ പതിവ് സ്വഭാവം പുറത്തെടുത്തു. രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.

ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് വില 1110 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ വിലയില്‍ നേരിയ വ്യത്യാസം ഉണ്ടാവും.  വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി 2124 രൂപയാണ് നിലവിലെ വില. നേരത്തെ 1773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.

പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗാര്‍ഹിക സിലിണ്ടറിന് ഇതിനു മുന്‍പ് വില കൂട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.