എല്ലാം തയ്യാർ, യുഎഇയുടെ ബഹിരാകാശദൗത്യവിക്ഷേപണം അല്‍പസമയത്തിനകം

എല്ലാം തയ്യാർ, യുഎഇയുടെ ബഹിരാകാശദൗത്യവിക്ഷേപണം അല്‍പസമയത്തിനകം

ദുബായ്:യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യവുമായി സുൽത്താൻ അൽ നെയാദിയും സംഘവും ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. യുഎഇ സമയം രാവിലെ 9.34 ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റിലാണ് വിക്ഷേപണം. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സംഘം എയർക്രാഫ്റ്റിനുളളിലേക്ക് പ്രവേശിച്ചു. ഫെബ്രുവരി 27 ന് യാത്രയ്ക്കുളള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം യാത്ര മാറ്റുകയായിരുന്നു.

നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവർക്കൊപ്പമാണ് നെയാദിയും ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.ദൗത്യം വിജയമായാല്‍ ദീർഘകാലം ബഹികാരാശ നിലയത്തില്‍ തങ്ങുന്ന ആദ്യ അറബ് സഞ്ചാരിയാകും സുല്‍ത്താന്‍ അല്‍ നെയാദി. യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യമാണിത്. ബഹിരാകാശത്ത് 180 ദിവസത്തിനിടെ 250 ലേറെ പരീക്ഷണങ്ങള്‍ സുല്‍ത്താന്‍ അല്‍ നെയാദി നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.