ത്രിപുരയിലും നാഗാലാന്‍ഡിലും ഭരണമുറപ്പിച്ച് ബിജെപി; മേഘാലയയില്‍ എന്‍പിപി മുന്നില്‍

 ത്രിപുരയിലും നാഗാലാന്‍ഡിലും ഭരണമുറപ്പിച്ച് ബിജെപി;  മേഘാലയയില്‍ എന്‍പിപി മുന്നില്‍

ന്യൂഡല്‍ഹി: ലീഡ് നിലയിലെ മാറിമറിയലുകള്‍ക്കൊടുവില്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നു. അറുപതംഗ നിയമസഭയില്‍ 33 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. തുടക്കത്തിലുണ്ടായിരുന്ന ലീഡ് നിലയില്‍ നിന്നും പിന്നോക്കം പോയിരുന്നെങ്കിലും ബിജെപി ഇപ്പോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്നു.

ബിജെപി 33 സീറ്റുകളിലും തിപ്ര മോത 11 സീറ്റുകളിലും ഇടതു മുന്നണി-കോണ്‍ഗ്രസ് സഖ്യം 16 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. 60 നിയമസഭാ സീറ്റുകളില്‍ 33 സീറ്റുകളിലും ബിജെപി വ്യക്തമായ ലീഡ് നേടിയതോടെ ത്രിപുരയില്‍ തുടര്‍ ഭരണത്തിനുള്ള സാധ്യതയേറി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിക്കഴിഞ്ഞതായാണ് ത്രിപുരയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മേഘാലയയില്‍ കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എന്‍പിപി 25 സീറ്റുകളില്‍ മുന്നിലാണ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 24 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

നാഗാലാന്‍ഡിലെ 60 അംഗ നിയമസഭയില്‍ ബിജെപി-എന്‍ഡിപിപി സഖ്യം 40 സീറ്റുകളില്‍ മുന്നിലാണ്. എന്‍.പിഎഫ് മൂന്ന് സീറ്റിലും മറ്റുള്ളവര്‍ 17 സീറ്റിലും ലീഡ് ചെയ്യുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.