ത്രിപുരയില്‍ സാഹയോ, പ്രതിമയോ?.. ബിജെപിയില്‍ ചര്‍ച്ചകള്‍ തുടങ്ങി; തീരുമാനം ഉടനുണ്ടാകും

ത്രിപുരയില്‍ സാഹയോ, പ്രതിമയോ?..  ബിജെപിയില്‍ ചര്‍ച്ചകള്‍ തുടങ്ങി; തീരുമാനം ഉടനുണ്ടാകും

അഗര്‍ത്തല: ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ചര്‍ച്ചകള്‍ തുടങ്ങി. നിലവില്‍ മുഖ്യമന്ത്രിയായിരുന്ന മണിക് സാഹയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. എന്നാല്‍ വനിതാ മുഖ്യമന്ത്രിയെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. അങ്ങനെയായാല്‍ കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്കിന് നറുക്ക് വീഴും.

ആദ്യ മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റി ഒമ്പത് മാസങ്ങള്‍ക്ക് മുന്‍പാണ് രാജ്യസംഭാഗം ആയിരുന്ന മണിക് സാഹയെ നിയോഗിച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് മണിക് സാഹ. പരസ്പരം പോരാടിച്ചു നിന്ന ബിജെപിയിലെ വിവിധ വിഭാഗങ്ങളെ ഒത്തൊരുമയോടെ കൊണ്ടുപോയതിനാല്‍ സ്വാഭാവികമായി ഉയരുന്ന പേര് മണിക് സാഹയുടേതാണ്.

എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ചരിത്രം തിരുത്തിയെഴുതാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിമ ഭൗമികിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. സിപിഎം അധികാരത്തിലുള്ളപ്പോള്‍ മുതല്‍ ബിജെപി പ്രക്ഷോഭങ്ങളുടെ മുന്‍ നിരയില്‍ പ്രതിമയുണ്ടായിരുന്നു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡാണ് അന്തിമമായി മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.