തൃശൂര്‍: നാടന്‍ പാട്ടുകാരനായും നടനായും തിളങ്ങിയ കലാഭവന്‍ മണി ഓര്‍മയായിട്ട്് ഏഴ് വര്‍ഷം. 2016 മാര്‍ച്ച് ആറിനായിരുന്നു മണിയുടെ അന്ത്യം.
മരണത്തിന് പിന്നിലെ കാരണത്തെ കുറിച്ച് വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും പിന്നീട് അതെല്ലാം കെട്ടടങ്ങി. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവിന് ഇപ്പോഴും കുറവില്ല.
മണിയുടെ മരണം അറിഞ്ഞ് ആയിരങ്ങളാണ് അന്ന് ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത്. ഇപ്പോഴും പലരും ചാലക്കുടിയിലേക്ക് എത്തി മണി വീണുപോയ പാടിയെന്ന വിശ്രമ കേന്ദ്രം സന്ദര്‍ശിക്കാറുണ്ട്.
71 ലെ പുതുവത്സര പുലരിയില്‍ രാമന്‍ - അമ്മിണി ദമ്പതികളുടെ ഏഴു മക്കളില്‍ ആറാമനായി ജനിച്ച മണി ഓട്ടോ ഡ്രൈവറായാണ് ജീവിതത്തിലും സിനിമയിലും അരങ്ങേറിയത്. കലാഭവനില്‍ പയറ്റിത്തെളിഞ്ഞ മണിക്ക് സല്ലാപത്തിലെ ചെത്തുകാരന്‍ നാലാളറിയുന്ന വേഷമായി. വാസന്തിയും ലക്ഷ്മിയും സിംഹാസനമുറപ്പിച്ചു.
ഇതര ഭാഷകളിലും ഒന്നാന്തരം നടനായി മണി. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് സ്റ്റേജില്‍ പാട്ടുപാടി ആള്‍ക്കൂട്ടത്തിനൊപ്പം തന്നെ മണി നിന്നു. ഓണക്കാലത്ത് മണിയുടെ പുതിയ പാട്ടു കാസറ്റിനായി മലയാളി കാത്തുനിന്നിരുന്നു.
എവിടെപ്പോയാലും വേഗം വേഗം ചാലക്കുടിയിലേക്ക് ഓടിയെത്തി. കെആആര്‍ 756 ബുള്ളറ്റില്‍ ചുറ്റാനിറങ്ങി. ചേനത്തു നാട്ടിലെ ഉത്സവവും പെരുനാളും മണിയില്ലാതെ പൂര്‍ണമാവുമായിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.