ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്; സഹായാത്രികൻ അറസ്റ്റിൽ

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്; സഹായാത്രികൻ അറസ്റ്റിൽ

കോഴിക്കോട്: കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് വീണ് 25കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച രാത്രി മലബാർ എക്‌സ്പ്രസിൽ കാഞ്ഞങ്ങാട്ട് നിന്ന് ഷൊർണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു പ്രതിയും മരിച്ചയാളും. ഇരുവരും വാതിലിന് സമീപം ഇരിക്കുന്നതും വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും യാത്രക്കാരിൽ ചിലർ മൊബൈലിൽ പകർത്തി. 

ട്രെയിൻ കൊയിലാണ്ടിക്കടുത്ത് മൂടാടി ആനക്കുളം ഭാഗത്ത് എത്തിയപ്പോൾ പ്രതിയായ സോനമുത്തു യുവാവിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

കൂടെയുണ്ടായിരുന്ന യാത്രക്കാർ ഇതു കാണുകയും കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ സോനമുത്തിനെ റിമാന്റ് ചെയ്തു. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.