വനിതാദിനാഘോഷം: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ

വനിതാദിനാഘോഷം: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ

സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക ക്ലീനിക്കുകള്‍ ആരംഭിച്ചു

ഷാര്‍ജ: വനിതാദിനാഘോഷത്തില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ പ്രഖ്യാപിച്ച് ഷാര്‍ജയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുതിനായി പന്ത്രണ്ട് പുതിയ വനിതാ ക്ലീനിക്കുകള്‍ ആരംഭിച്ചു. എലിവേറ്റ് ഹെര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് എന്ന പേരില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷവും ക്ലീനിക്കുകളുടെ ഉദ്ഘാടനവും നടി പ്രിയാമണി നിര്‍വഹിച്ചു.

ഷാര്‍ജയിലെ ആസ്റ്ററിന്റെ ഏറ്റവും പുതിയ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്നുള്ള സ്ത്രീകളും പങ്കെടുത്തു. ആസ്റ്ററിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയ സ്ത്രീകളുടെ ഒത്തുച്ചേരലിനുള്ള വേദി കൂടിയായി വനിതാദിനാഘോഷം.

സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ അവര്‍ക്ക് ചുറ്റുമുള്ളവരുടെ ആരോഗ്യ പരിരക്ഷണ ഉറപ്പുവരുത്തുമ്പോള്‍ സ്വന്തം കാര്യം പലപ്പോഴും മറുപോകുന്നതായി പ്രിയാമണി ഓര്‍മിപ്പിച്ചു. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുതിനൊപ്പം സ്വന്തം ആരോഗ്യവും പരിചരിക്കുതില്‍ ശ്രദ്ധ പുലര്‍ത്തണമെ് അവര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ദൈവങ്ങളെ പോലെയാണെും തനിക്ക് ജീവിതത്തില്‍ ആദ്യമായി സര്‍ജറി ചെയ്യേണ്ടിവന്ന അനുഭവവും അവര്‍ വിവരിച്ചു.

'ഇന്ന് സ്ത്രീകള്‍ എല്ലാ മേഖലകളിലും മികവു പുലര്‍ത്തുന്നു. ജോലിയും വീടും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നു. സ്ത്രീകള്‍ക്ക് ഇന്നു അപ്രാപ്യമായി ഒന്നുമില്ല. ജീവിതത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഉയരത്തില്‍ എത്താന്‍ ആരോഗ്യം അനിവാര്യമാണ്. അതിനാല്‍ സ്ത്രീകള്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കണം. സ്ത്രീകളുടെ ആരോഗ്യത്തിന് ഊല്‍നല്‍കാനായി ആസ്റ്റര്‍ ആരംഭിച്ച പദ്ധതി മാതൃകാപരമാണെും, ഈ ഉദ്യമത്തില്‍ ആസ്റ്ററിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും,' പ്രിയാമണി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ആരോഗ്യമുള്ള സ്ത്രീകള്‍ ഉണ്ടാവണം എന്ന ആശയ ഉള്‍ക്കൊണ്ടാണ് പുതിയ പ്രഖ്യാപനമെന്ന് ഷാര്‍ജ ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ സിഒഓ ഗൗരവ് ഖുറാന പറഞ്ഞു.

'സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയെന്നത് ആസ്റ്ററിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിനായി പന്ത്രണ്ട് പുതിയ ക്ലീനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ ക്ലീനിക്കുകളില്‍ സ്ത്രീകളെ പൊതുവില്‍ ബാധിക്കുന്ന രോഗങ്ങളായ പിസിഒഡി, പിസിഒഎസ്, മെനോപ്പോസ്, തുടങ്ങിയവയ്ക്ക് ചികിത്സ ഉറപ്പാക്കും. കൂടാതെ ബുധനാഴ്ചകളില്‍ സത്രീകള്‍ക്കായി കുറഞ്ഞ നിരക്കില്‍ സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷനും, പരിശോധനകളും ഈ ക്ലീനിക്കുകളില്‍ ലഭ്യമാക്കും. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് ഈ പദ്ധതി വളരെ ആശ്വാസകരവും ഉപകാരപ്രദവുമായിരിക്കും. കൈയില്‍ പണമില്ലെന്നത് കൊണ്ട് ഇനി ആരും ചികിത്സ വൈകിക്കേണ്ട കാര്യമില്ല. മോര്‍ണിംഗ് ബ്രേക്ക്ഫാസ്റ്റ് എന്ന പദ്ധതിയിലൂടെ സൗജന്യമായി ഡോക്ടര്‍മാരുമായി ആഴ്ചയില്‍ ഒരിക്കല്‍ ആശയ സംവാദം നടത്താന്‍ ഇനിമുതല്‍ സാധിക്കും. ഓരോ ആഴ്ച്ചയും സ്ത്രീകളെ ബാധിക്കുന്ന ഓരോ രോഗത്തിന്മേലാവും ചര്‍ച്ച സംഘടിപ്പിക്കുക. പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ട് വിദഗ്ധയായ ഒരു ഡോക്ടറുമായി ആരോഗ്യ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുകയയും സംശയനിവാരണം നടത്താനും ഈ പദ്ധതി സഹായിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജയിലും യുഇഇയിലെ വടക്കേ എമിറേറ്റ്‌സിലുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനായി പ്രത്യേക പ്രവിലേജ് കാര്‍ഡുകളും ഷാര്‍ജയിലെ ആസ്റ്റര്‍ ആശുപത്രിയില്‍ ലഭ്യമാണ്. ഇരുപതിലധികം സ്‌പെഷ്യാലിറ്റിയും, അമ്പതില്‍ അധികം ഡോക്ടര്‍മാരുമുള്ള ആശുപത്രിയിലെ റേഡിയോളജി, ലാബ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ പ്രിവിലേജ് കാര്‍ഡ് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.