ബംഗളൂരു: പണി പൂര്‍ത്തിയാകാതെ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്‌തെന്ന് ആരോപിച്ച് രാമനഗരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം. എക്‌സ്പ്രസ് വേയുടെ ഭാഗമായുള്ള അണ്ടര്‍പാസുകളും സര്‍വീസ് റോഡുകളും ഇപ്പോഴും മോശം അവസ്ഥയിലെന്നും ഇവര്‍ ആരോപിച്ചു. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിര്‍മിച്ചത്. മെയിന്‍ റോഡ് ആറ് വരിപ്പാതയാണ്. സര്‍വീസ് റോഡ് ഇരു വശങ്ങളിലും രണ്ട് വരി വീതം. പുതിയ പാത യാഥാര്‍ഥ്യമായതോടെ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു-മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും.
തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്നത്. ജെ.ഡി.എസ് ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ എക്‌സ്പ്രസ് വേ വോട്ടായി മാറുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. മൈസൂരു കുശാല്‍ നഗര്‍ നാലുവരിപാതയുടെ നിര്‍മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.