സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം; പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന് ആരോപണം

സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം; പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന് ആരോപണം

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ കുത്തിയിരുന്നു. ഇവരെ ബലം പ്രയോഗിച്ചാണ് വാച്ച് ആന്‍ഡ് വാര്‍ഡ് മാറ്റിയത്.

എംഎല്‍എമാരെ തടയാന്‍ വാച്ച് ആന്റ് വാര്‍ഡ് എത്തിയതോടെ വലിയ രീതിയില്‍ ബഹളമായി. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമര്‍ശിച്ചു. സ്പീക്കര്‍ അപമാനമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

അതിനിടെ വാച്ച് ആന്റ് വാര്‍ഡ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എംഎല്‍എമാരും സ്പീക്കറുടെ ഓഫീസിന് മുന്നില്‍ എത്തിയതോടെ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും നടന്നു.

ബലപ്രയോഗത്തിനിടെ യുഡിഎഫ് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ടുവീണു. ഇദ്ദേഹത്തെ ഉടന്‍ തന്നെ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. കെ.കെ രമ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് കൈയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.