മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; മനംനൊന്ത് അമ്മയും മൂത്ത മകനും ജീവനൊടുക്കി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; മനംനൊന്ത് അമ്മയും മൂത്ത മകനും ജീവനൊടുക്കി

ഇടുക്കി: നവജാത ശിശു മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി മരിച്ചു. കൈതപ്പതാല്‍ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം. ഇന്ന് രാവിലെ ആറോടെയാണ് സംഭവം.

ഇന്നലെയാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരണമടഞ്ഞത്. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ പള്ളിയില്‍ നടത്തിയത്. മരണാനന്തര ചടങ്ങുകള്‍ക്കായി രാവിലെ ബന്ധുക്കള്‍ പള്ളിയില്‍ പോയിരുന്നു. ഈ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ബന്ധുക്കള്‍ മടങ്ങിയെത്തിയപ്പോള്‍ ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അമ്മയും മകനും മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.