ദുബായ്:ഇന്ത്യയുടെ പ്രസാർ ഭാരതിയും യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാമും തമ്മില്‍ പരസ്പര സഹകരണത്തിന് വഴിയൊരുങ്ങുന്നു. അബുദബിയിലെത്തിയ പ്രസാർഭാരതി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഗൗരവ് ദ്വിവേദിയും വാം ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയ്സിയും ചർച്ച നടത്തി.യുഎഇയിലെ ഇന്ത്യന്‍ അംബാസിഡർ സജ്ഞയ് സുധീറും കൂടികാഴ്ചയില്‍ പങ്കെടുത്തു.
വാർത്തകൾ പങ്കുവെക്കലും, സംയുക്തമായ നിർമാണവും, വിവര സാങ്കേതികവിദ്യകളിലെ പരിശീലനവുമുള്‍പ്പടെ വിവിധ മേഖലകളിലുളള സഹകരണമാണ് ലക്ഷ്യമിടുന്നത്. യു.എ.ഇയിൽ ദൂരദർശന്റെ സാന്നിധ്യം വിപുലമാക്കാനും ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സഹകരണം.
യുഎഇയും ഇന്ത്യയും തമ്മിലെ പങ്കാളിത്തം എല്ലാ മേഖലകളിലും ശക്തിപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങൾ തമ്മിലെ സഹകരണം ബന്ധത്തിന്റെ ആഴം കൂട്ടുമെന്ന് അൽ റെയ്സി പറഞ്ഞു. രാജ്യങ്ങളുടെയും സൗഹൃദം പൗരന്മാരിലേക്കും ലോകമെമ്പാടുമുള്ള ജനങ്ങളിലേക്കും എത്തിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സഞ്ജയ് സുധീർ അഭിപ്രായപ്പെട്ടു. ഔദ്യോഗിക വാർത്താ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്മാരും എഡിറ്റർമാരും യോഗത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v