ജയ്പുര്‍: രാജസ്ഥാനില്‍ പുതിയതായി 19 ജില്ലകള്‍ കൂടി രൂപീകരിക്കുന്നു. ബജറ്റ് പ്രസംഗത്തിന് മറുപടി പറയവെ മുഖ്യമന്ത്രി അശോക് ഗേലോട്ടാണ് ഇക്കാര്യം നിയമ സഭയെ അറിയിച്ചത്. പുതിയ ജില്ലകള്‍ക്കായി രണ്ടായിരം കോടിയുടെ വികസന പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ വിലയിരുത്തല്‍. 2008 ന് ശേഷം രാജസ്ഥാനില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 50 ആയി.
ബന്‍സ്വര, പാലി, സികര്‍ എന്നിവയാണ് പുതിയ ഡിവിഷനുകള്‍. പുതിയ ജില്ലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മനുഷ്യ വിഭവ ശേഷി മെച്ചപ്പെടുത്തലിനുമായി രണ്ടായിരം കോടി നീക്കിവയ്ക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍. ചില പ്രദേശങ്ങള്‍ ജില്ലാ ആസ്ഥാനങ്ങളില്‍നിന്ന് നൂറു കിലോമീറ്ററിലേറെ അകലെയാണെന്ന് ഗേലോട്ട് ചൂണ്ടിക്കാട്ടി. ചെറിയ ജില്ലകള്‍ ഭരണം സുഗമമാക്കും. ക്രമസമാധാനവും മെച്ചപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v