ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കൻ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോള കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ ആയി മോട്ടോ ജി 5ജിയെ അവതരിപ്പിച്ചത്. അധികം താമസമില്ലാതെ മറ്റൊരു സ്മാർട്ട്ഫോൺ കൂടെ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ് മോട്ടോറോള. മിഡ്-റേഞ്ച് സെഗ്മെന്റിലേക്ക് മോട്ടോ ജി9 പവർ ആണ് മോട്ടോറോളയുടെ പുത്തൻ താരം.  ഈ മാസം 8ന് മോട്ടോ ജി9 പവറിന്റെ ലോഞ്ച് നടക്കും എന്ന് വ്യക്തമാക്കി മോട്ടോറോള കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. അടുത്തിടെയാണ് യൂറോപ്യൻ വിപണിയിൽ മോട്ടോ ജി9 പവർ വില്പനക്കെത്തിയത്. 4 ജിബി റാമും, 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായെത്തിയ മോട്ടോ ജി9 പവറിന് 199 യൂറോ (ഏകദേശം Rs 17,400) ആണ് വില. ഇലക്ട്രിക്ക് വയലറ്റ്, മെറ്റാലിക് സെയ്ജ് നിറങ്ങളിൽ മോട്ടോ ജി9 പവർ വില്പനക്കെത്തും. 
 6.8 ഇഞ്ച് എച്ച്ഡി+ (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി9 പവറിന്. 4 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ മോട്ടോ ജി9 പവറിന്റെ സ്റ്റോറേജ് വർദ്ധിപ്പിക്കാം. 128 ജിബി ആണ് ഇന്റേണൽ സ്റ്റോറേജ്. 
 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള എഫ് / 1.79 ലെൻസും, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി9 പവറിന്. സെൽഫികൾക്കായി, എഫ് / 2.2 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ക്യാമറ മുൻവശത്ത് ക്രമീകരിച്ചിട്ടുണ്ട്. 
 20W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള മോട്ടോ ജി9 പവറിൽ. വൈഫൈ 802.11 എസി, ബ്ലൂടൂത്ത് 5.0, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക്, 4ജി എൽടിഇ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.