അമൃത്പാല്‍ സിങിന്റെ രക്ഷപെടല്‍; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്: അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും

അമൃത്പാല്‍ സിങിന്റെ രക്ഷപെടല്‍; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്: അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും

ജലന്ധര്‍: പൊലീസ് പിടിയില്‍ നിന്നും ഖലിസ്ഥാന്‍ വാദി അമൃത്പാല്‍ സിങ് രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജലന്ധറിലെ ടോള്‍ പ്ലാസയില്‍ നിന്നും അമൃത്പാല്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ശനിയാഴ്ച്ചയാണ് ഇതുവഴി അമൃത്പാല്‍ കടന്നത്. നാലു പ്രതികള്‍ ചേര്‍ന്നാണ് അമൃത് പാലിനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. അമൃത് പാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബ്രസ കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രതിക്കായി തിരച്ചില്‍ നടത്തുന്നുവെന്നും പഞ്ചാബ് പൊലീസ് ഐജി സുക്ചായിന്‍ സിങ് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില സമാധാനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പൊലീസിന് ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായി കുറ്റപ്പെടുത്തി. അമൃത്പാല്‍ സിങിനെതിരെ ദേശീയ സുരക്ഷ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയതായി പൊലീസ് കോടതിയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.