വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; ഒരു വര്‍ഷത്തേക്ക് സമയം നീട്ടി

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; ഒരു വര്‍ഷത്തേക്ക് സമയം നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം. 2024 ഏപ്രില്‍ ഒന്നു വരെയാണ് പുതിയ സമയം.

അതേസമയം വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.