'സത്യമാണ് എന്റെ വഴിയും ദൈവവും': ശിക്ഷാ വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

'സത്യമാണ് എന്റെ വഴിയും ദൈവവും':  ശിക്ഷാ വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

ഡല്‍ഹി: മോഡി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ കോടതി രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ പിന്നാലെ ട്വിറ്ററില്‍ മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി.

'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'- ഇങ്ങനെയാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

കേസില്‍ തനിക്കെതിരായ ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്. സൂറത്ത് സിജെഎം കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് മോഡി സമുദായത്തെ രാഹുല്‍ ഗാന്ധി അപമാനിച്ച് സംസാരിച്ചെന്ന പരാതി ഉണ്ടായത്. ബിജെപി നേതാവ് പൂര്‍ണേഷ് മോഡിയാണ് കോടതിയില്‍ കേസ് നല്‍കിയത്.

'എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോഡി എന്നുണ്ട്. നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോഡി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോഡിമാരുടെ പേരുകള്‍ പുറത്തു വരും'- എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.