50 ശതമാനം ഗതാഗതപിഴയിളവ് മാർച്ച് 31 ന് അവസാനിക്കുമെന്ന് ഓർമ്മിപ്പിച്ച് ഷാർജ പോലീസ്

50 ശതമാനം ഗതാഗതപിഴയിളവ് മാർച്ച് 31 ന് അവസാനിക്കുമെന്ന് ഓർമ്മിപ്പിച്ച് ഷാർജ പോലീസ്

ഷാർജ: ഗതാഗത പിഴകളില്‍ നല്‍കിയ ഇളവ് മാർച്ച് 31 ന് അവസാനിക്കുമെന്ന് ഓർമ്മപ്പെടുത്തി ഷാ‍ർജ പോലീസ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കൊഴികെ ബാക്കിയുളള പിഴകള്‍ക്കാണ് 50 ശതമാനം ഇളവ് നല്‍കിയിരിക്കുന്നത്.

സ്മാർട് ആപ്പിലൂടെയും എംഒഐയിലൂടെയും ഷാ‍ർജ പോലീസ്-സഹേല്‍ ഡിവൈസിലൂടെയും പിഴയടയ്ക്കാം.
പിഴ ലഭിച്ചവർക്ക് ആശ്വാസമേകുകയെന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 1 ന് പിഴയിളവ് പ്രഖ്യാപിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്‍ക്കുളള പിഴകളിലും ബ്ലാക്ക് പോയിന്‍റുകളിലും ഇളവ് നല്‍കിയിട്ടുണ്ട്. അതേസമയം ജീവന് ഹാനികരമാകുന്ന പിഴവുകള്‍ക്ക് നല്‍കിയ പിഴകള്‍ക്ക് ഇളവ് ബാധകമാവില്ല.

അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ ഗതാഗത പിഴകള്‍ അടയ്ക്കുന്ന സമയം അനുസരിച്ചുളള ഇളവുകളും പ്രാബല്യത്തിലാവുകയാണ്. പിഴ കിട്ടി 60 ദിവസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് ലഭിക്കും. 60 ദിവസത്തിന് ശേഷമാണെങ്കില്‍ 25 ശതമാനം ഇളവാണ് ലഭിക്കുക. ഒരു വർഷത്തിന് ശേഷവും പിഴയടച്ചില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുന്നതടക്കമുളള നടപടികളിലേക്ക് കടക്കുമെന്നും ഷാ‍ർജ പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.