കർഷകരുടെ ഭാരത് ബന്ദിന് പിന്തുണയേറുന്നു

കർഷകരുടെ ഭാരത് ബന്ദിന് പിന്തുണയേറുന്നു

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. നാളെ വൈകുന്നേരം മൂന്നുമണി വരെയാണ് കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്. കോണ്‍ഗ്രസ്, ശിവസേന, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങി പതിനാറ് രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതുവരെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും കര്‍ഷക റാലികള്‍ നടക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പ്രക്ഷോഭം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.

വിഷയം ഉന്നയിച്ച്‌ രാഷ്ട്രപതിയെ കാണുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. ഡിസംബര്‍ 9ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രഡിഡന്റിനെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തേടി ശിരോമണി അകാലിദളും രംഗത്തെത്തിയിട്ടുണ്ട്.

പ്രക്ഷോഭത്തെ കുറിച്ച്‌ ആശയവിനിമയം നടത്താനായി അകാലിദള്‍ വൈസ് പ്രസിഡന്റ് പ്രേം സിങ് ചന്ദുമജ്ര തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.