കോവിഡ് ബാധിതന്‍ മരിച്ചു; സംസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നു

കോവിഡ് ബാധിതന്‍ മരിച്ചു; സംസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നു

കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ടി.കെ മാധവനാണ് (89) മരിച്ചത്. കോവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണ കാരണമായിട്ടുണ്ടെന്ന് ഡിഎംഒ ഡോ. നാരായണ നായക് അറിയിച്ചു.

കണ്ണൂരില്‍ മൂന്ന് പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുകയാണ്. നിലവില്‍ ആക്ടീവ് കേസുകള്‍ എണ്ണായിരത്തിന് അടുത്ത് എത്തിനില്‍ക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

രണ്ട് കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിലും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് ഒരാഴ്ച നിരീക്ഷണം നടത്തന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.