രാഹുൽ ഗാന്ധിയയെ അയോഗ്യനാക്കിയ നടപടി: അപ്പീൽ നൽകും; പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയയെ അയോഗ്യനാക്കിയ നടപടി: അപ്പീൽ നൽകും; പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ഇന്ന് കറുത്ത വസ്ത്രം ധരിച്ചെത്തും. അയോഗ്യനാക്കിയ നടപടിയ്ക്ക് എതിരെ അപ്പീൽ സമർപ്പിയ്ക്കാനും തീരുമാനമായിട്ടുണ്ട്. നിയമ വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം ആഴ്ച തന്നെ അപ്പീൽ നൽകാനാണ് തീരുമാനം. 

രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. ഇരുസഭകളിലും വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് കോൺഗ്രസ് തിരുമാനം. മറ്റ് നടപടികൾ ഉപേക്ഷിച്ച് വിഷയം സഭ ചർച്ച ചെയ്യണമെന്ന ആവശ്യമാവും കോൺഗ്രസ് ഉന്നയിക്കുക. 

അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നൽകിയില്ലെങ്കിൽ സഭ പ്രക്ഷുബ്ദമാകുന്ന വിധത്തിൽ പ്രതിഷേധിയ്ക്കാനാണ് തീരുമാനം. ഇന്ന് രാവിലെ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം പാർലമെന്റിനകത്തെയും പുറത്തെയും സമരപരിപാടികൾക്ക് അന്തിമ രൂപം നല്കും. 

ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിയ്ക്കാൻ കോൺഗ്രസ് തിരുമാനിച്ചിട്ടുണ്ട്. അതേസമയം, രാഹുൽ ഗാന്ധിയ്ക്ക് എതിരായ അയോഗ്യത വിഷയത്തിൽ സ്പീക്കർ ഇന്ന് ലോകസഭയിൽ നിലപാട് പ്രസ്താവനയായി വ്യക്തമാക്കിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.